പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം

കുണ്ടറ ഇളമ്പള്ളൂർ കെജിവി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു*.

കുണ്ടറ 26-3-2023:
 കിഫ്‌ബിധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച കുണ്ടറ ഇളമ്പള്ളൂർ കെജിവി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2023 മാർച്ച് 26 ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് നിർവ്വഹിച്ചു. പ്രഥമാധ്യാപിക ഗ്രേസി തോമസ് സ്വാഗതം പറഞ്ഞു. പി സി.വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷനായ ചടങ്ങിൽ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം നടത്തി. പിടിഎ പ്രസിഡന്റും ഹെഡ്മിസ്ട്രസും ചേർന്ന് താക്കോൽ സ്വീകരിച്ചു. അന്താരാഷ്ട്ര പ്രീ പ്രൈമറി സ്കൂളിന്റെ നിർമാണ ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി പി.ഐ. ഷെയ്ക് പരീത്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള,  വൈസ് പ്രസിഡന്റ്  ജലജ ഗോപൻ,  പി ടി എ പ്രസിഡന്റ് രാജീവ്കുമാർ , മദർ പിടിഎ പ്രസിഡന്റ് സൗമ്യ സന്തോഷ് , പിടി എ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ജീൻചാൾസ് നന്ദി പറഞ്ഞു -

പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം

കുണ്ടറ :  കുണ്ടറ കെ ജി വി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന്  രാവിലെ 10: 30 ന് നടക്കും.
      കിഫ്‌ബിയുടെ ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. 
       പിസി വിഷ്ണുനാഥ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
      അന്താരാഷ്ട്ര പ്രീ പ്രൈമറി സ്കൂൾ നിർമ്മാണ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം പി നിർവഹിക്കും. താക്കോൽദാനം മുൻ ഫിഷറീസ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ നിർവഹിക്കും.
      ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള തുടങ്ങിയവർ പ്രസംഗിക്കും.