ആരോഗ്യകരമായ ജീവിതത്തിന് യോഗ
മനുഷ്യത്വത്തിനായി യോഗ - ഇതാണ് ഇത്തവണത്തെ ലോക യോഗദിനത്തിന്റെ പ്രമേയം.
ആരോഗ്യകരമായ ജീവിതം ശരീരത്തെ മാത്രമല്ല മനസ്സിനേയും നിര്‍മലമാക്കും. ജീവതചര്യകളിലെ ചിട്ടയാണ് അതിപ്രധാനം. യോഗ ശീലമാക്കുന്നതിന്റെ പ്രാധാന്യമാണ് ഓരോരുത്തരും തിരിച്ചറിയേണ്ടത്.
നല്ല നാളെകള്‍ക്കും സ്വച്ഛ ജീവിതത്തിനുമായി യോഗ നമുക്ക് ശീലമാക്കാം.
എല്ലാവര്‍ക്കും യോഗദിനാശംസകള്‍.
പ്രശസ്ത യോഗ ഇൻസ്ട്രക്ടർ കെന്നഡി സാറിന്റെ ക്ലാസുകളുമായി ഇന്ന് കെ ജീവി ഗവ യു പി സ്കൂളിൽ യോഗ ദിനംസമുചിതമായി ആചരിച്ചു , ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു , അധ്യാപകരായ സുനിൽകുമാർ സ്വാഗതവും ബനാൻസ് സാർ നന്ദിയും പറഞ്ഞു.
യോഗയുടെ പ്രാധാന്യം തന്റെ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച് കെന്നഡി സർ എല്ലാവരുടെയും കയ്യടി നേടി
0 comments:
Post a Comment