കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കെ ജി വി ഗവ യു പി സ്കൂൾ,ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്
ചരിത്രം
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936 ൽ സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ പി സ്കൂൾ" ആണ് ഇന്ന് കെ ജി വി ഗവൺമെൻറ് യൂ പി സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി ആശാൻ എന്ന വ്യക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു നൽകുകയും തുടർന്ന് "കെ ജി വി ഗവൺമെന്റ് യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .
ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം
മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ
പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന്
2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് .
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ
സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ
വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മാസ്റ്റർ ശ്രീ സാബു പി കെയുടെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്.
0 comments:
Post a Comment