INCOME TAX

 

 

 

 


 

2021-22 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം കണക്കാക്കി നാം അടക്കാനുള്ള ആദായ നികുതി 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായും നാം അടച്ചു കഴിഞ്ഞു. എന്നാല്‍ അതിന്‍റെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ സാമ്പത്തിക വര്‍ഷത്തിലാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2022ജൂലൈ  31 ആണ്.
ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...?
ഒരു സാധാരണ വ്യക്തിയുടെ ഡിഡക്ഷനുകള്‍ എല്ലാം  കഴിഞ്ഞതിന് ശേഷമുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.  ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ വരുമാനത്തിൽ കുറവ് ചെയ്തിട്ടുള്ളവരും   റിട്ടേണ്‍ സമര്‍പ്പിക്കണം. തികച്ചും ലളിതവും സുതാര്യവും വളരെ വേഗത്തിൽ പൂർത്തീകരിക്കാനും നമുക്ക് കഴിയും അതിന്  സഹായകരമാവുന്ന ലഘുവിവരണമാണ് ഇവിടെ  ചേർക്കുന്നത് ..
ഡോ.മനേഷ് കുമാർ ഇ തയ്യാറാക്കിയ PDF ഫയൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Downloads


Related Downloads

How to submit 10E form -Helpfile Prepared by Dr.Manesh Kumar E

0 comments:

Post a Comment