കുണ്ടറ : കുണ്ടറ കെ ജി വി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 10: 30 ന് നടക്കും.
കിഫ്‌ബിയുടെ ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്.
പിസി വിഷ്ണുനാഥ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര പ്രീ പ്രൈമറി സ്കൂൾ നിർമ്മാണ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം പി നിർവഹിക്കും. താക്കോൽദാനം മുൻ ഫിഷറീസ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ നിർവഹിക്കും.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള തുടങ്ങിയവർ പ്രസംഗിക്കും.