കുണ്ടറ ഇളമ്പള്ളൂർ കെ.ജി.വി.ഗവ യു.പി സ്കൂളിലെ വാർഷികാഘോഷം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുണ്ടറ 3-3-2023:
കെ.ജി.വി ഗവൺമെന്റ് യുപി സ്കൂളിലെ വാർഷികവും രക്ഷാകർതൃ സമ്മേളനവും 2023 മാർച്ച് 2 വെള്ളിയാഴ്ച നടന്നു.
ഇളമ്പള്ളൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ
അധ്യാപിക ഗ്രേസി തോമസ് സ്വാഗതം പറയുകയും, എസ് ആർ ജി കൺവീനർ ഷേർലി.ജെ
റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു
ഉദ്ഘാടനം പി സി വിഷ്ണുനാഥ്
എംഎൽഎ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്നവരെ
ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് രാജീവ് കുമാർ സി എസ് നന്ദി പറഞ്ഞു.
കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു ,ശാന്ത കുമാർ സാറിന്റെ മാജിക് ഉണ്ടായിരുന്നു
https://www.kundaramedia.com
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
Comments